Sunday 18 December 2011

ഇന്നലെ കണ്ടത്...

സുഹൃതുകളുമായ് ഇന്നലെ ചുമ്മാ നടക്കാന്‍ ഇറങ്ങിയതാണ് ചെന്ന് പെട്ടത് ഒരു പരിജയവും ഇല്ലാത്ത ലോകത്ത്. അവിടെയ  ഒരു വലിയ കുന്നിന്‍ മുകളില്‍ ഇരുന്നു താഴെനോകിയപോള്‍ കണ്ടത് വെനിസിലെ ബില്ടിങ്ങുകള്‍ പോലെ ഒരുപാട്, ഞങ്ങള്‍ ഇരുന്നു സംസാരിച്ചു  നീലിമ  കണ്ണന്‍, കുഞ്ഞി കണ്ണന്‍,വിന്‍ജിഷ്,  നിഷാദ്, കോഴി ജിനു, പിന്നെ സജിയും, സജി ഒരുമാറ്റവും ഇല്ല.  ഇപോളും സാഹിത്യം പറഞ്ഞുകൊണ്ടിരിക്കുന്നു, മറ്റുള്ളവര്‍ അത്  കേട്ട് കണ്ണ് തള്ളി ഇരിക്കുന്നു. ഞാന്‍ ആ തടാകത്തില്‍ നോകി ഇരുന്നപോള്‍ ആരോ അവിടെയ ബലി ഇടുന്നത് കണ്ടു ഒരു കൊച്ചു കുട്ടി .. കൈ അടിച്ചു കൊട്ടിയിട്ടു ഒരു കാക പോലും വന്നില്ല... കൂടെ  ലേഡി ഉണ്ട് ഒരു വയസായ സ്ത്രീയും ..അവസാനം ആ ബലി പിണ്ടങ്ങള്‍ തെരുവ് നായകള്‍ ചികയുന്നത് കണ്ടു..മനസ്സില്‍ ചോദിച്ചു ആരുടെയ ആയിരിക്കും ബലി കാക്കകള്‍ക് പോലും വേണ്ടാത്ത ആ ആത്മാവ്...വീണ്ടും സജിയിലീക്. സജി അരങ്ങു തകര്‍കുന്നു..ജനാതിപത്യം , ഇന്ത്യന്‍ പൊളിറ്റിക്സ്, കമ്മ്യൂണിസം,ഇതാണ് വിഷയം ഞാന്‍ പറഞ്ഞു അളിയാ ഒന്ന് നിര്‍ത് അല്ലീങ്കില്‍ വീട്ടില്‍ പോയാല്‍ ഈ  ഫ്രണ്ട്സ് ഏന്നെ  ഇട്ടു കീറും.. അടു പോലെ  ഉള്ള കത്തി ആയിരുന്നു.  ഞാന്‍ പാറ കൂടങ്ങളുടെ  ഇടയിലീക് ചെന്നു  അപ്പോള്‍ ബലി ഇട്ടു അവര്‍ തിരിച്ചു പോകുന്നു..
 ഏല്ലും തോലും ആയ ശരീരം. പുറകില്‍ നിന്നും കണ്ടപ്പോള്‍ .. തിരിച്ചു നടന്നു വീടും സജിയിലീക് സജി സാഹിത്യം തുടങ്ങി ഏതോ പ്രോമിടുസിന്റെ സ്റ്റോറി. അപ്പോള്‍ ഇരുട്ട് വീണു തുടങ്ങി വീണിരുന്നു.. ഞങള്‍ തിരിച്ചു നടന്നു.. ഇടവഴിയിലൂടെയ നടകുമ്പോള്‍ അതാ മരണ വീട് എവിടെയോ കണ്ടു മറന്ന വീട് പോലെ. മുറ്റത്ത്‌ ചുവന്ന കസേരകള്‍,..ഇടവഴിയിലൂടെയ കുട്ടിയും ലേഡിയും   ആ സ്ത്രീയും നടന്നു വരുന്നു ഞാന്‍ ചോദിച്ചു ആരാ മരിച്ചേ.. കുട്ടി പറഞ്ഞു അച്ഛന്‍.. ഏങ്ങിന്യ മരിച്ചേ. കാന്‍സര്‍ ആയിരുന്നു... അപ്പോള്‍ വിന്‍ജിഷ്  നടന്നു അകന്നിരുന്നു... അവര്‍ പോയി കണ്ണന്‍ പറഞ്ഞു ആ കുട്ടിടെയ ലൈഫ് പോയി.. അപോ സജിടെ സാഹിത്യം അവള്‍ ഏത്ര ആണുങ്ങളുടെ  ലൈഫ് കലഞ്ഞിട്ടുണ്ടാകും ഏന്നു ആര്‍ക് അറിയാം.... അടുത്തദിവസം വിന്‍ജിഷ് പറഞ്ഞു അളിയാ ഇന്നലെ കണ്ടത് അവളായിരുന്നു ഏന്റെ ലിഫെലെ ആദ്യത്തെയും അവസാനത്തെയും കാമുകി...മനസ്സില്‍ പറഞ്ഞത് ഇടാന് സജി പറഞ്ഞു ഏത്ര സത്യം ആണ്....